ഫോനി ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച പുരി ജില്ലയില്‍ ഉള്‍പ്പെടെ 20 കരുണ ക്യാമ്പുകളാണ് ഒഡീഷ പൊലീസ് സംഘടിപ്പിച്ചത്.

കട്ടക്ക്: ഫോനി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ഒഡീഷയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി ഒഡീഷ പോലീസ്. ബുധനാഴ്ചയാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചേര്‍ന്ന് ഒഡീഷ ചീഫ് സെക്രട്ടറി എ പി പധിക്ക് ഒരു കോടി 61 ലക്ഷത്തിന്‍റെ ചെക്ക് കൈമാറിയത്. 

പ്രതിസന്ധി ഘട്ടത്തില്‍ ഒഡീഷ പൊലീസ് ദുരന്തത്തിന് ഇരകളായവരുടെ ഒപ്പം നിന്നു. ഫോനി ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച പുരി ജില്ലയില്‍ ഉള്‍പ്പെടെ 20 കരുണ ക്യാമ്പുകളാണ് ഒഡീഷ പൊലീസ് സംഘടിപ്പിച്ചത്. ക്യാമ്പുകളിലൂടെ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി- ഒഡീഷ പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദമാക്കി.

മെയ് 3-ന് ഒഡീഷയുടെ തീരത്ത് വീശിയടിച്ച ശക്തമായ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഏകദേശം ഒരു കോടി 65 ലക്ഷം ജനങ്ങളുടെ ജീവിതത്തെയാണ് ഫോനി ബാധിച്ചത്.