സിബിഐ സംഘം ജൂനിയര്‍ എന്‍ജിനിയര്‍ അമീര്‍ ഖാന്‍റെ അന്നപൂര്‍ണ റൈസ് മില്ലിന് സമീപമുള്ള വാടക വീടാണ് സീല്‍ ചെയ്തത്.

ബാലാസോര്‍: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ സോറോ സെക്ഷനിലെ സിംഗ്നലിംഗ് ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍. ഇയാളുടെ ബാലാസോറിലെ വീട് സിബിഐ സീല്‍ ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഒളിവില്‍ പോയത്. തിങ്കളാഴ്ച രാവിലെ ഇയാളുടെ ബാലാസോറിലെ വീട്ടിലെത്തിയ സിബിഐ സംഘമാണ് വീട് സീല്‍ ചെയ്തത്. സിബിഐ സംഘം ജൂനിയര്‍ എന്‍ജിനിയര്‍ അമീര്‍ ഖാന്‍റെ അന്നപൂര്‍ണ റൈസ് മില്ലിന് സമീപമുള്ള വാടക വീടാണ് സീല്‍ ചെയ്തത്.

വീട് പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണെന്ന് മനസിലായതോടെയാണ് സീല്‍ ചെയ്തത്. വീട് നിരീക്ഷണത്തിലാണെന്നും സിബിഐ വിശദമാക്കി. ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ വീട് അടച്ചിട്ട നിലയിലാണെന്നാണ് അയല്‍വാസികള്‍‌ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചത്. നേരത്തെ സിബിഐ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

മൃതദേഹങ്ങള്‍ സൂക്ഷിച്ച ക്ലാസ് മുറികളിലേക്ക് ഇനിയില്ലെന്ന് കുട്ടികള്‍, ബാലാസോറിലെ സ്കൂള്‍ കെട്ടിടം പൊളിച്ചു

ജൂണ്‍ 2 ന് ചെന്നൈയിലേക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൌറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 292 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. ട്രെയിൻ ദുരന്തത്തിൽ നാലു മലയാളികളും ഉൾപ്പെട്ടിരുന്നു. ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അഞ്ച് പേരെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. 

ഒഡിഷ അപകടത്തിൽ ഭര്‍ത്താവ് മരിച്ചു, മൃതദേഹം തിരിച്ചറിഞ്ഞു; കൊടും ചതി, 'മരിച്ച' ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player