പുൽവാമ ആക്രമണത്തിന്റെ  രണ്ടാം വാർഷികം കണക്കിലെടുത്ത് വിഐപികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ കൂട്ടിയതാണെന്നാണ് ശ്രീനഗർ പൊലീസ്

ദില്ലി: വീണ്ടും വീട്ടുതടങ്കലിലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. യാതൊരു മുന്നിറിയിപ്പും ഇല്ലാതെ തന്നെയും പിതാവിനെയും സഹോദരിയെയും വീട്ടുതടങ്കലിലാക്കിയെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് ട്വീറ്റ്. ജമ്മു കശ്മീർ ലഫ്.ഗവർണറെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

എന്നാൽ പുൽവാമ ആക്രമണത്തിന്റെ രണ്ടാം വാർഷികം കണക്കിലെടുത്ത് വിഐപികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ കൂട്ടിയതാണെന്നാണ് ശ്രീനഗർ പൊലീസ് നൽകുന്ന വിശദീകരണം. ഇന്ന് പുറത്ത് പരിപാടികൾ പാടില്ലെന്ന് മൂൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.