ബുധനാഴ്ചയാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജ നടത്തിയത്. 

ദില്ലി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഭൂമി പൂജ ദിവസില്‍ കോലം വരച്ച് ആഘോഷിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. താമസിക്കുന്നയിടത്തെ ചെറിയ ക്ഷേത്രത്തിലാണ് ധനമന്ത്രി കോലം വരച്ചത്. പല വീടുകളിലും എല്ലാ ദിവസവും അരിപ്പൊടികൊണ്ട് കോലം വരക്കുന്നു. ഇന്ന്, ഈ ദിവസത്തിന്റെ എന്റെ ചെറിയ ക്ഷേത്രത്തില്‍ ഞാനും കോലം വരക്കുന്നു-നിര്‍മ്മല ട്വീറ്റ് ചെയ്തു. ബുധനാഴ്ചയാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജ നടത്തിയത്. രാമജന്മഭൂമി സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 

Scroll to load tweet…