തെരച്ചിൽ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. സേനയുടെ ശക്തമായ തിരിച്ചടിയിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് തെരച്ചിൽ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. സേനയുടെ ശക്തമായ തിരിച്ചടിയിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. 

Scroll to load tweet…

പുൽവാമയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. ലസിപ്പൊര മേഖലയിൽ നിന്ന് കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഭീകരരിൽ നിന്ന് എ കെ സീരിസിൽപ്പെട്ട മൂന്ന് തോക്കുകളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം അനന്ത്നാഗിൽ ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ടെറിട്ടോറിയൽ ആർമി ജവാൻ മൻസൂർ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.