Asianet News MalayalamAsianet News Malayalam

ഒഴിവാക്കാൻ കഴിയാത്തതും അത്യാവശ്യവുമായ യാത്രകൾ മാത്രം; കർശന നിർദ്ദേശങ്ങളുമായി ദില്ലി മെട്രോ

പനിയോ മറ്റ് രോ​ഗലക്ഷണങ്ങളോ ഉള്ളവരെ അപ്പോൾത്തന്നെ പരിശോധന നടത്തി ക്വാറന്റൈനിൽ ആക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
 

only urgent and unavoidable travel in metro says delhi metro
Author
Delhi, First Published Mar 20, 2020, 11:39 AM IST


ദില്ലി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ദില്ലി മെട്രോയിൽ തെർമൽ സ്കാനിം​ഗ് നിർബന്ധമാക്കി. അത്യാവശ്യവും ഒഴിവാക്കാനാകാത്തതുമായ യാത്രകൾ മാത്രം നടത്താൻ മെട്രോ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാരെ മുന്നറിയിപ്പ് നൽകാതെയുള്ള തെർമൽ സ്കാനിം​ഗിന് വിധേയരാക്കുമെന്നും ഡിഎംആർസി പ്രസ്താവനയിൽ വ്യക്തമാക്കി. പനിയോ മറ്റ് രോ​ഗലക്ഷണങ്ങളോ ഉള്ളവരെ അപ്പോൾത്തന്നെ പരിശോധന നടത്തി ക്വാറന്റൈനിൽ ആക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഒഴിവാക്കാൻ കഴിയാത്ത അത്യാവശ്യ യാത്രകൾക്ക് മാത്രമേ മെട്രോ സംവിധാനം ഉപയോ​ഗിക്കാവൂ. യാത്ര ചെയ്യുമ്പോൾ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കേണ്ടതാണ്.  അതുപോലെ തന്നെ എല്ലാ സ്റ്റേഷനുകളിലും, പ്രത്യേകിച്ച് ആൾക്കൂട്ടങ്ങളുള്ള ഇടങ്ങളിൽ മെട്രോ ട്രെയിൻ നിർത്തില്ല. മെട്രോ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്നവരും യാത്രക്കാരും ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വൈറസ് ബാധയ്ക്ക് സമാനമായ ​രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ നിർബന്ധമായും യാത്ര ഒഴിവാക്കണം. 

Follow Us:
Download App:
  • android
  • ios