പേരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും എന്‍ഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും രാജ.

ദില്ലി: 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് പേര് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്നായിരിക്കും സഖ്യത്തിന്റെ പേരെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച പാട്‌നയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആണ് പേര് സംബന്ധിച്ച സൂചന നല്‍കിയത്. പേരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും എന്‍ഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും രാജ പറഞ്ഞു. മതനിരപേക്ഷ, ജനാധിപത്യ ആശയങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗമാകുന്നതെന്നും രാജ കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം 10 മുതല്‍ 12 വരെ ഷിംലയില്‍ നടക്കുന്ന യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും. വെള്ളിയാഴ്ചയാണ് പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം പട്നയില്‍ നടന്നത്. 


വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു! ഒളിച്ചിരുന്നതിന്റെ കാരണം

ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം..

YouTube video player