Asianet News MalayalamAsianet News Malayalam

'പെഗാസസ് സോഫ്റ്റ് വെയറി'ൽ നീക്കം തുടരാൻ പ്രതിപക്ഷം; ആരോപണങ്ങളെ രാഷ്ട്രീയമായി ചെറുക്കാൻ ബിജെപി

ഫോൺ ചോർത്തൽ വിഷയം പാർലമെൻറിൻറെ ഐടി മന്ത്രാലയ സമിതി ചർച്ച ചെയ്തേക്കും. ആരോപണങ്ങളെ രാഷ്ട്രീയമായി ചെറുക്കാൻ ബിജെപി മുതിർന്ന നേതാക്കളോട് ആവശ്യപ്പെട്ടു.

opposition in parliament says protests will continue until the center explains whether india bought pegasus spy software
Author
Delhi, First Published Jul 21, 2021, 2:27 PM IST


ദില്ലി: പെഗാസസ് ചാരസോഫ്റ്റ് വെയർ ഇന്ത്യ വാങ്ങിയോ എന്ന് കേന്ദ്രസർക്കാർ വിശദീകരിക്കും വരെ പാർലമെന്റിൽ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ഫോൺ ചോർത്തൽ വിഷയം പാർലമെൻറിൻറെ ഐടി മന്ത്രാലയ സമിതി ചർച്ച ചെയ്തേക്കും. ആരോപണങ്ങളെ രാഷ്ട്രീയമായി ചെറുക്കാൻ ബിജെപി മുതിർന്ന നേതാക്കളോട് ആവശ്യപ്പെട്ടു.

പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ കേന്ദ്ര സർക്കാരിനെ വെട്ടിലാക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. രാഷ്ട്രീയ നീക്കങ്ങൾക്ക് സോഫ്റ്റ് വെയർ ഉപയോഗിച്ചു എന്നാണ് മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ട് നല്കുന്ന സൂചന. കർണ്ണാടകത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ സോഫ്റ്റ് വെയർ ഉപയോഗിച്ചു എന്നാരോപിച്ച കോൺഗ്രസ് മഹാരാഷ്ട്രയിലെ മാറ്റങ്ങൾക്ക് ഇപ്പോൾ ഇത് ആയുധമാക്കുന്നു എന്നും കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ വിഷയം സജീവമാക്കി നിറുത്താനാണ് തീരുമാനം. ഈ സർക്കാർ ചാരപ്പണിക്ക് വേണ്ടിയുള്ള ചാരപണിയിലൂടെയുള്ള സർക്കാരായി മാറി. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു. 

ഒരാളെ നിരീക്ഷിക്കാൻ രണ്ടു മുതൽ അഞ്ചു കോടി വരെ ചെലവ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. എത്രകോടി നല്കിയാണ് ഈ സോഫ്റ്റ് വെയർ വാങ്ങിയത് എന്ന് കേന്ദ്രം പാർലമെൻറിൽ വിശദീകരിക്കണമെന്ന ആവശ്യത്തെ ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയും പിന്താങ്ങി. ആരാണ് പെഗാസസിന് പണം നല്കിയതെന്ന് അറിയേണ്ടതുണ്ട്. ഒന്നും ഒളിക്കാനില്ലെങ്കിൽ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തെഴുതി സത്യം വെളിപ്പെടുത്തണമെന്നും സ്വാമി ട്വീറ്റ് ചെയ്തു. 

ശശി തരൂർ അദ്ധ്യക്ഷനായ ഐടി പാർലമെൻററി സമിതി 2019ൽ വോട്ടെടുപ്പിലൂടെയാണ് വിഷയം പരിഗണിച്ചത്. 28ന് ചേരുന്ന സമിതിയോഗത്തിൽ വീണ്ടും ഫോൺ ചോർത്തൽ ഉയർന്നു വരും. ശിവരാജ് സിംഗ് ചൗഹാൻ, യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കളെ രംഗത്തിറക്കിയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രതിരോധം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios