അസംബന്ധവും അംഗീകരിക്കാനാകാത്ത നടപടിയെന്നുമായിരുന്നു രാജ്യസഭ ചെയർമാന്‍റെ വിമർശനം. എംപിമാരെ എന്തിന് സസ്പെന്‍റ് ചെയ്തുവെന്നതിന്‍റെ കാരണം ഇതാണെന്ന് ബിജെപി

ദില്ലി: കൂട്ട സസ്പെന്‍ഷന് പിന്നാലെ രാജ്യസഭ ചെയ‍ർമാൻ ജഗ്ദീപ് ധൻക്കറിനെ പരിഹസിച്ച് പ്രതിപക്ഷ എംപിമാർ. പാർലമെന്‍റിന് പുറത്തെ പ്രതിഷേധത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജി ജഗ്ദീപ്‍ ധൻകറെ അനുകരിച്ചു. രാഹുല്‍ഗാന്ധി അനുകരണം ക്യാമറയില്‍ പകർത്തുന്നതും ദൃശ്യങ്ങളില്‍ കാണം.എന്നാല്‍ പ്രതിപക്ഷത്തിന്‍റെ മിമിക്രി ജഗ്ദീപ് ധൻക്കറിന് രസിച്ചിട്ടില്ല. അസംബന്ധവും അംഗീകരിക്കാനാകാത്ത നടപടിയെന്നുമായിരുന്നു രാജ്യസഭ ചെയർമാന്‍റെ വിമർശനം. 

രാഹുല്‍ഗാന്ധിയേയും പ്രതിപക്ഷ എംപിമാരേയും ബിജെപി കുറ്റപ്പെടുത്തി.എംപിമാരെ എന്തിന് സസ്പെന്‍റ് ചെയ്തുവെന്നതിന്‍റെ കാരണം ഇതാണെന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്

Scroll to load tweet…