തമിഴ്നാട്ടിലെ ധർമപുരിയിൽ കൊല്ലം-ചെന്നൈ ട്രെയിൻ ഉദ്ഘാടന വേദിയിലാണ് പിയൂഷ് ഗോയൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.
ധർമപുരി: കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ഇറ്റലിയിൽ നിന്ന് എല്ലാം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്നാണ് കോൺഗ്രസിന്‍റെ ആഗ്രഹം. രാജ്യത്തെ അപമാനിക്കുക എന്ന ലക്ഷ്യം മാത്രമാണ് പ്രതിപക്ഷത്തിനുള്ളതെന്നും പിയുഷ് ഗോയൽ വിമർശിച്ചു.
നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുൽവാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകർക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം.
എന്നാൽ മിന്നലാക്രമണത്തെ ചൊല്ലി പ്രതിപക്ഷത്തെ വിമർശിക്കാതെ സർക്കാർ ഇക്കാര്യം ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തണമെന്നായിരുന്നു കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം ആവശ്യപ്പെട്ടത്. മിന്നലാക്രമണത്തിൽ 350 പേർ കൊല്ലപ്പെട്ടുവെന്ന് പ്രചരിപ്പിച്ചതാരാണെന്ന് വ്യക്തമാക്കണെമന്നും ചിദംബരം പറഞ്ഞു.
