Asianet News MalayalamAsianet News Malayalam

കർഷക പ്രക്ഷോഭം: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ഏറ്റുമുട്ടലിന് പ്രതിപക്ഷം ഒരുങ്ങുമ്പോൾ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി പ്രതിരോധത്തിനാണ് സർക്കാർ നീക്കം. അക്രമം അപലിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെടാനും ബിജെപി ആലോചിക്കുന്നുണ്ട്. 

opposition parties to boycott the police speech of president
Author
Delhi, First Published Jan 28, 2021, 4:38 PM IST

ദില്ലി: രാഷ്ട്രപതിയുടെ നാളത്തെ പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിക്കും. തിങ്കളാഴ്ച ബജറ്റ് അവതരണത്തിനു മുമ്പ് കർഷകസമരത്തിൽ സർക്കാരിൻ്റെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്നതും പരിഗണനയിലുണ്ട്. നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. 

ഏറ്റുമുട്ടലിന് പ്രതിപക്ഷം ഒരുങ്ങുമ്പോൾ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി പ്രതിരോധത്തിനാണ് സർക്കാർ നീക്കം. അക്രമം അപലിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെടാനും ബിജെപി ആലോചിക്കുന്നുണ്ട്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കൊടുവിൽ നിയമങ്ങളെക്കുറിച്ചുള്ള സർക്കാർ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.

60 ദിവസമായി തുടരുന്ന ദില്ലി അതിർത്തിയിലെ കർഷക സമരം, സമരത്തിന് തിരിച്ചടിയായ തെരുവിലെ അക്രമം. കർഷക നിയമത്തെ ചൊല്ലിയുള്ള പോര് ഇനി പാർലമെൻറിലേക്ക് മാറുകയാണ്. നാളെ തുടങ്ങി അടുത്ത മാസം 15 വരെ നീണ്ടു നില്ക്കുന്ന ആദ്യ ഘട്ടവും. മാർച്ച് എട്ടു മുതൽ ഏപ്രിൽ 8 വരെ രണ്ടാം ഘട്ടവുമായി രണ്ടുമാസത്തിലധികം നീണ്ടു നില്ക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോൾ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്. 

രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കാനുള്ള കോൺഗ്രസ് നിർദ്ദേശത്തോട് യോജിക്കാമെന്നാണ് ഇടതുപാർട്ടികൾ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനെ അറിയിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി കർഷകസമരത്തിൽ നിലപാട് സ്വീകരിക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. തിങ്കളാഴ്ച ബജറ്റ് അവതരണത്തിനു മുമ്പ് കർഷകസമരത്തിൽ സർക്കാരിൻറെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടും. കർഷക ബില്ലിനെ ചൊല്ലി എൻഡിഎ വിട്ട ശിരോമണി അകാലിദളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ബജറ്റ് അവതരണത്തിലുടനീളം സഭയിൽ തുടർന്ന് പ്രതിഷേധിക്കുക എന്ന നിർദേശവും പ്രതിപക്ഷത്തിൻ്റെ പരിഗണനയിലുണ്ട്. നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. ഏറ്റുമുട്ടലിന് പ്രതിപക്ഷം ഒരുങ്ങുമ്പോൾ ചെങ്കോട്ടയിലെ അക്രമം ചൂണ്ടിക്കാട്ടി പ്രതിരോധത്തിനാണ് സർക്കാർ നീക്കം. അക്രമം അപലിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെടാനും ബിജെപി ആലോചിക്കുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കൊടുവിൽ നിയമങ്ങളെക്കുറിച്ചുള്ള സർക്കാർ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.

Follow Us:
Download App:
  • android
  • ios