Asianet News MalayalamAsianet News Malayalam

പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം; ലോകസഭ നിർത്തിവച്ചു

അനന്ത്കുമാർ ഹെഗ്ഡേയുടെ ഗാന്ധിവിരുദ്ധ പരാമർശം ഉയർത്തി കോൺ​ഗ്രസ് ലോകസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ബിജെപി ​ഗോ‍ഡ്സെ പാ‌ർട്ടിയെന്നുമെഴുതിയ പ്ലക്കാ‌‍ഡുകളുമായാണ് അം​ഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്.

opposition protest in both houses of parliament over caa nrc
Author
Delhi, First Published Feb 4, 2020, 11:55 AM IST

ദില്ലി: പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പൗരത്വ നിയമഭേദ​ഗതിക്കും, എൻആ‌ർസിക്കുമെതിരായ മുദ്രാവാക്യങ്ങളുമായി ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയ‌ർത്തി. അനന്ത്കുമാർ ഹെഗ്ഡേയുടെ ഗാന്ധിവിരുദ്ധ പരാമർശം ഉയർത്തി കോൺ​ഗ്രസ് ലോകസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. 

ലോകസഭയിൽ കോൺ​ഗ്രസും ഡിഎംകെയും ഇടത്പക്ഷവും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഭരണഘടനയെ രക്ഷിക്കുവെന്നും, രാജ്യത്തെ രക്ഷിക്കൂവെന്നും ബിജെപി ​ഗോ‍ഡ്സെ പാ‌ർട്ടിയെന്നുമെഴുതിയ പ്ലക്കാ‌‍ഡുകളുമായാണ് അം​ഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്. ത്രിണമൂൽ കോൺ​ഗ്രസ് അം​ഗങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കാളികളായില്ല. 

പ്രതിഷേധങ്ങളുണ്ടായിട്ടും സ്പീക്ക‌ർ ഓം ബി‌ർള ചോദ്യോത്തര വേള തുടർന്നു, ശൂന്യവേളയ്ക്ക് ശേഷം സഭ നി‌ർത്തിവച്ചുവെങ്കിലും ഇത് ഉച്ചഭക്ഷണ സമയമാണെന്ന് വിശദീകരിച്ചാണ് സ്പീക്ക‌ർ സഭ വിട്ടത്. സ‌ർക്കാരിന് ജനങ്ങളുടെ ശബ്​ദത്തെ വെടിയുണ്ടകൾ കൊണ്ട് നിശബ്ദമാക്കാൻ കഴിയില്ലെന്ന് കോൺ​ഗ്രസ് നേതാവ് അധി‌ർ രഞ്ജൻ ചൗധരി സമ്മേളനത്തിനിടെ പറഞ്ഞു. പന്ത്രണ്ട് മണിക്ക് ലോകസഭ വീണ്ടും സമ്മേളിക്കും. 

വെടിവയ്ക്കുന്നത് നി‌ർത്തൂവെന്ന മുദ്രാവാക്യമുയ‌ർത്തിയായിരുന്നു രാജ്യസഭയിലെ പ്രതിഷേധം. ത്രിണമൂൽ കോ​ൺ​ഗ്രസിന്റെ ഡെറിക് ഒബ്രയൻ, ടി ശിവ എന്നിവർ മറ്റ് സഭാ നടപടിൾ നി‌ർത്തിവച്ച് രാജ്യത്തെ പ്രതിഷേധങ്ങളെക്കുറിച്ച് ച‌ർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി.  

ഇതിനിടെ രാജ്യസഭ കൊറോണ വിഷയം രാജ്യസഭ ച‌ർച്ച ചെയ്തു.

Follow Us:
Download App:
  • android
  • ios