മലിനമായ കുടിവെള്ളം ഉപയോഗിച്ചതുകൊണ്ടെന്നാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ സർക്കാർ സ്ഥലത്തേക്കയച്ചു.

അമരാവതി: ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിൽ 227 പേരെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ ഏലൂരുവിലാണ് നൂറുകണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മലിനമായ കുടിവെള്ളം ഉപയോഗിച്ചതുകൊണ്ടെന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ സർക്കാർ സ്ഥലത്തേക്കയച്ചു.