Asianet News MalayalamAsianet News Malayalam

രഹസ്യ വിവരം, ആ​ൾതാ​മ​സ​മി​ല്ലാ​ത്ത വീട് വളഞ്ഞു, പൂട്ട് തകർത്തു; പ്ലാസ്റ്റിക് ചാക്കിൽ കോ​ടി​ക​ളുടെ കഞ്ചാവ്!

പൊലീസ് സംഘമെത്തുമ്പോൾ  ഈ ​വീ​ട് പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇതോടെ പൊലീസ് വീ​ട്ടു​ട​മയായ ദൗ​ല​താ​ബാ​ദ് കു​നി ഗ്രാ​മ​ത്തി​ലെ രാം ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു. എന്നാൽ വീ​ട്ടി​ൽ ഏറെ നാളായി ആ​ൾ​ത്താ​മ​സ​മി​ല്ലെ​ന്നായിരുന്നു  രാം ​സിം​ഗിന്‍റെ മറുപടി.

Over 760Kg of Marijuana Worth Crores seized from abandoned home in Gurugram
Author
First Published Aug 8, 2024, 8:09 AM IST | Last Updated Aug 8, 2024, 8:52 AM IST

ഗു​രു​ഗ്രാം: രഹസ്യ വിവരത്തെ തുടർന്ന് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നടത്തിയ പരിശോധനയിൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഹരിയാനയിലെ ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. പ​ട്ടൗ​ഡി പ്ര​ദേ​ശ​ത്തെ ന​നു ഖു​ർ​ദ് ഗ്രാ​മ​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന 762.15 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഗു​രു​ഗ്രാം പൊലീ​സ് ക​ണ്ടെ​ടു​ത്ത​ത്. പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ൽിച്ച നിലയിലിയാിരുന്നു കഞ്ചാവ് എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ കഞ്ചാവുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്,  ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എ​ൽ​എ​ഫ് ഫേ​സ് 4 ക്രൈം ​യൂ​ണി​റ്റ് സം​ഘം തി​ങ്ക​ളാ​ഴ്ച രാ​ത്രിയോടെ വീട് വളഞ്ഞു. പൊലീസ് സംഘമെത്തുമ്പോൾ  ഈ ​വീ​ട് പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇതോടെ പൊലീസ് വീ​ട്ടു​ട​മയായ ദൗ​ല​താ​ബാ​ദ് കു​നി ഗ്രാ​മ​ത്തി​ലെ രാം ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു. എന്നാൽ വീ​ട്ടി​ൽ ഏറെ നാളായി ആ​ൾ​ത്താ​മ​സ​മി​ല്ലെ​ന്നായിരുന്നു  രാം ​സിം​ഗി്ന‍റെ മറുപടി.

ഇതോടെ പൊലീസ് വിവരം ജില്ലാ മജിസ്ട്രേറ്റിനെ അറിയിച്ചു. തുടർന്ന് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ​യും ഗ്രാ​മ സ​ർ​പ​ഞ്ചി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അകത്ത് കയറി. പരിശോധനയിൽ പ്ലാ​സ്റ്റി​ക്ക് ചാ​ക്കുകളിൽ സൂക്ഷിച്ച 762.15 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പൊ​ലീ​സ് സം​ഘം ക​ണ്ടെ​ത്തുകയായിരുന്നു. കോടികൾ വില വരുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് അ​സി​സ്റ്റ​ന്‍റ് പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ വ​രു​ൺ ദ​ഹി​യ പ​റ​ഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഞ്ചാവ് പ​ട്ടൗ​ഡി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേക്ക് മാറ്റി. എ​ൻ​ഡി​പി​എ​സ്) പ്ര​കാ​രം എ​ഫ്ഐ​ആ​ർ  രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കഞ്ചാവ് ഒളിപ്പിച്ചവരെ കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായും എസിപി വ​രു​ൺ ദ​ഹി​യ വ്യക്തമാക്കി. വീടിന്‍റെ ഉടമസ്ഥനെയും വിശദമായി ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Read More : കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ ചെവി അരിവാളുകൊണ്ട് അറുത്ത് മാറ്റി, പ്രതിയെ പൊലീസ് പിടികൂടി

Latest Videos
Follow Us:
Download App:
  • android
  • ios