വിദേശ സംഭാവന ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. 1.5 കോടി രൂപ നേരിട്ട് വിദേശത്ത് നിന്ന് ഓക്സ്ഫാം സ്വീകരിച്ചു

ദില്ലി: ആഗോള സന്നദ്ധ സംഘടനയായ ഓക്സ്ഫാമിനെതിരെ സിബിഐ കേസെടുത്തു. വിദേശ സംഭാവന ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. 1.5 കോടി രൂപ നേരിട്ട് വിദേശത്ത് നിന്ന് ഓക്സ്ഫാം സ്വീകരിച്ചുവെന്ന് സിബിഐ കേസിൽ ആരോപിക്കുന്നു. സെന്‍റർ ഫോർ റിസർച്ചിന് 12.71 ലക്ഷം രൂപ 2019-20 കാലത്ത് ഓക്സ്ഫാം നല്‍കിയെന്നതും അന്വേഷണ ഏജൻസി കേസെടുക്കാൻ കാരണമായി.