പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. 

ദില്ലി: പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍റെ ഖ്യാതിക്കായി വാദിച്ചെന്നും ചിദംബരം കുറ്റപ്പെടുത്തി. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്‍റേതാണെന്നും ബിജെപിയുടേത് അല്ലെന്നും ചിദംബരം പറഞ്ഞു. ദില്ലിയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ജയ്ഷേ മുഹമ്മദിന്‍റെ മൂന്ന് ഭീകരതാവളങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്.