Asianet News MalayalamAsianet News Malayalam

2011ല്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്തു; അതേ സിബിഐ ആസ്ഥാനത്ത് പ്രതിയായി ചിദംബരം!

ലോക്ക് അപ്പ് സൗകര്യത്തോടെയുള്ള സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്സാണ് അന്ന് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗായിരുന്നു മുഖ്യാതിഥി.

P Chidambaram spent in CBI office opened when he was home minister
Author
New Delhi, First Published Aug 22, 2019, 10:42 AM IST

ദില്ലി: സിബിഐ അറസ്റ്റ് ചെയ്ത മുന്‍ ധനമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്സ് 2011ല്‍ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തത്. 2011 ജൂണ്‍ 30നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം സിബിഐക്ക് വേണ്ടി പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. ലോക്ക് അപ്പ് സൗകര്യത്തോടെയുള്ള സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്സാണ് അന്ന് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗായിരുന്നു മുഖ്യാതിഥി. വേദിയില്‍ കപില്‍ സിബലും വീരപ്പ മൊയ്ലിലും സന്നിഹിതരായിരുന്നു.

ചിദംബരം 2011ല്‍ ഉദ്ഘാടനം ചെയ്ത സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്സ്

P Chidambaram spent in CBI office opened when he was home minister

പി ചിദംബരത്തെ സിബിഐ നാടകീയമായി അറസ്റ്റ് ചെയ്യുമ്പോള്‍ കപില്‍ സിബലും കൂടെയുണ്ടായിരുന്നുവെന്നത് യാദൃഛികം. ഉദ്ഘാടന ശേഷം സന്ദര്‍ശക ബുക്കില്‍ ചിദംബരം കുറിപ്പുമെഴുതി. 1985 മുതല്‍ സിബിഐയുമായി അടുത്തു പ്രവര്‍ത്തിക്കുന്നു. സിബിഐക്ക് പുതിയ കെട്ടിടം തുറക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഭരണസംവിധാനത്തിന് ശക്തമായ തൂണായി സിബിഐ ശക്തിപ്പെടുകയാണെന്നായിരുന്നു ചിദംബരം സന്ദര്‍ശക പുസ്തകത്തില്‍ എഴുതിയത്. 

താഴത്തെ നിലയില്‍ ലോക്ക് അപ്പ് സൗകര്യത്തോടെയാണ് കെട്ടിടം നിര്‍മിച്ചത്. ലോക്ക് അപ്പ് സൗകര്യമുള്ള നമ്പര്‍ മൂന്നിലാണ് ചിദംബരം ബുധനാഴ്ച രാത്രി കഴിച്ചുകൂട്ടിയത്. 

 

Follow Us:
Download App:
  • android
  • ios