മുംബൈ: കൊവിഡ് ഭീതിയിൽ കഴിയുന്ന മഹാരാഷ്ട്രയ്ക്ക് ഒരു കോടി രൂപയുടെ സഹായവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി ചിദംബരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ചിദംബരത്തിന്റെ സംഭാവന.
കൊവിഡ് പ്രതിരോധത്തിനായി ചിദംബരം ഒരു കോടി രൂപയുടെ ധനസഹായം നല്‍കുന്നെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്താണ് ട്വീറ്റിലൂടെ അറിയിച്ചത്.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ച സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. നാല് ഡോക്ടർമാരടക്കം ഏഴ് ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്. ഒപ്പം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. ഗ്രാമങ്ങളിലും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാന സർക്കാർ.