Asianet News MalayalamAsianet News Malayalam

കസ്റ്റഡി കാലാവധി അവസാനിക്കുന്നു; ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും

എന്‍ഫോഴ്സ്മെന്‍റ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ അടുത്ത അഞ്ചിനാണ് സുപ്രീംകോടതി വിധിപറയുന്നത്. അതുവരെ പരിരക്ഷയുള്ളതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ഉണ്ടാകാനിടയില്ല.
 

p chidambaram will be produced before court today
Author
Delhi, First Published Aug 30, 2019, 8:11 AM IST

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പി ചിദംബരത്തെ ഇന്ന് ദില്ലി സിബിഐ കോടതിയില്‍ ഹാജരാക്കും. എട്ടു ദിവസമായി സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ അടുത്ത അഞ്ചിനാണ് സുപ്രീംകോടതി വിധിപറയുന്നത്. അതുവരെ പരിരക്ഷയുള്ളതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ഉണ്ടാകാനിടയില്ല.

ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിനെതിരെ ഉള്ള തെളിവുകൾ സീൽ ചെയ്ത കവറിൽ സമര്‍പ്പിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കോടതി നിര്‍ദ്ദേശം നൽകിയിരുന്നു. ഒരു തെളിവും ഇല്ലാതെയാണ് എൻഫോഴ്സ്മെന്‍റ് അറസ്റ്റിന് ഒരുങ്ങുന്നതെന്നാണ് ചിദംബരത്തിന്‍റെ അഭിഭാഷകൻ കപിൽ സിബലിന്‍റെ വാദം. ചിദംബരത്തെ കുറ്റക്കാരനാക്കുക മാത്രമാണ് എൻഫോഴ്സ്മെന്‍റെ ലക്ഷ്യമെന്നാണ് ആരോപണം . എല്ലാ തെളിവും ഹാജരാക്കി അന്വേഷണം നടത്താനാകില്ലെന്നായിരുന്നു എൻഫോഴ്സ്മെന്‍റിന് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത നൽകിയ മറുപടി.

Follow Us:
Download App:
  • android
  • ios