കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഇത് സംബന്ധിച്ച ട്വീറ്റ് പങ്കുവച്ച് നല്ല ചുവടെന്നാണ് പ്രധാനമന്ത്രി കുറിക്കുന്നത്. പ്രധാനമന്ത്രിയുടെ ടിബി മുക്ത് ഭാരത് അഭിയാന്‍ എന്ന പദ്ധതിയിലേക്കായിരുന്നു നളിനി തന്‍റെ സമ്പാദ്യം മുഴുവന്‍ നല്‍കിയത്.
ഉന: ടി ബി മുക്ത ഭാരതത്തിനായി സമ്പാദ്യം ദാനം ചെയ്ത ഏഴുവയസുകാരിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശിലെ ഉന സ്വദേശിയായ ഏഴ് വയസുകാരി നളിനി സിംഗാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമായത്. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഇത് സംബന്ധിച്ച ട്വീറ്റ് പങ്കുവച്ച് നല്ല ചുവടെന്നാണ് പ്രധാനമന്ത്രി കുറിക്കുന്നത്. പ്രധാനമന്ത്രിയുടെ ടിബി മുക്ത് ഭാരത് അഭിയാന്‍ എന്ന പദ്ധതിയിലേക്കായിരുന്നു നളിനി തന്‍റെ സമ്പാദ്യം മുഴുവന്‍ നല്‍കിയത്. ടിബി ബാധിതരായവര്‍ക്ക് ചികിത്സാ സഹായവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നതാണ് പദ്ധതി. 2025ഓടെ രാജ്യത്തെ ടിബി മുക്തമാക്കണമെന്ന് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നളിനിയുടെ ചിത്രമടക്കം പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം.
ചെറുകയ്യുകള്‍ വലിയ അനന്തര ഫലം ഉണ്ടാക്കുന്ന കാര്യമെന്ന കുറിപ്പോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി നളിനി സിംഗിനെ കുറിച്ച് ട്വീറ്റ് ചെയ്യുന്നത്. നളിനിയുടെ ചെറുസഹായം മറ്റൊരാളുടെ ജീവിതം മാറാന്‍ തന്നെ സഹായിക്കുമെന്നും ആരോഗ്യ മന്ത്രി ട്വീറ്റില്‍ കുറിച്ചിരുന്നു.
