Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മുന്‍ എംഎല്‍എ പി വെട്രിവേല്‍ മരിച്ചു

എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിൻവലിച്ചതിന്  അയോഗ്യരാക്കപ്പെട്ട  18 എംഎൽഎമാരിൽ ഒരാളാണ് വെട്രിവേൽ. ടി ടി വി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം ട്രഷറർ കൂടിയാണ്. 

P Vetrivel died of covid in Tamil Nadu
Author
Chennai, First Published Oct 15, 2020, 9:55 PM IST

ചെന്നൈ: തമിഴ്നാട് ആർ കെ നഗർ മുൻ എംഎൽഎയും ശശികല പക്ഷത്തെ മുതിർന്ന നേതാവുമായ പി വെട്രിവേൽ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 59 വയസായിരുന്നു. കടുത്ത ശ്വാസതടസം ഉണ്ടായതോടെ ഈ മാസം ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു. 

എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിൻവലിച്ചതിന്  അയോഗ്യരാക്കപ്പെട്ട  18 എംഎൽഎമാരിൽ ഒരാളാണ് വെട്രിവേൽ. ടി ടി വി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം ട്രഷറർ കൂടിയാണ്. ശശികലയുടെ വിശ്വസ്ഥരിൽ ഒരാളാണ്. രണ്ടാഴ്ച മുമ്പ് ശശികലപക്ഷത്തിന്‍റെ നിർണായക യോഗങ്ങളിൽ പങ്കെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios