300 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പത്തുപേരെ കസ്റ്റഡിയിലെടുത്തു. 

ഗാന്ധിനഗര്‍: ഗുജറാത്തിൽ മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ. അൽ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. കോസ്റ്റ്ഗാർഡും ഗുജറാത്ത് എ ടി എസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തു. 40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളും ബോട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പുറപ്പെട്ടതാണ് ബോട്ടെന്നാണ് സൂചന. ബോട്ട് ഓഖ തീരത്തേക്ക് എത്തിച്ചെന്നും അന്വേഷണം തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player

updating...