Asianet News MalayalamAsianet News Malayalam

അതിര്‍ത്തി കടന്നെത്തി പാക് ഡ്രോണ്‍; വെടിയുതിര്‍ത്ത് ഇന്ത്യന്‍ സേന

ഇന്ത്യ പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള ദിണ്ട പോസ്റ്റിന് സമീപത്തായി ഭാമിലാല്‍ മേഖലയിലായാണ് ഡ്രോണ്‍ കണ്ടെത്തിയതെന്നാണ് പത്താന്‍കോട്ട്  പൊലീസ് സീനിയര്‍ സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന വിശദമാക്കുന്നത്

pak drone spotted in punjab boarder BSF fires
Author
Chandigarh, First Published Mar 15, 2021, 9:39 AM IST

ചണ്ഡിഗഡ്: അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്ഥാന്‍ ഡ്രോണിനേ നേരെ ബിഎസ്എഫ് വെടിയുതിര്‍ത്തു. ഞായറാഴ്ചയാണ് സംഭവം. പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലയിലാണ് പാക് ഡ്രോണെത്തിയത്. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ  ഡ്രോണ്‍ തിരികെ പാകിസ്ഥാനിലേക്ക് പോയതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. 

ഇന്ത്യ പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള ദിണ്ട പോസ്റ്റിന് സമീപത്തായി ഭാമിലാല്‍ മേഖലയിലായാണ് ഡ്രോണ്‍ കണ്ടെത്തിയതെന്നാണ് പത്താന്‍കോട്ട്  പൊലീസ് സീനിയര്‍ സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന പിടിഐയോട് പ്രതികരിച്ചു. ഡ്രോണ്‍ എന്തെങ്കിലും വസ്തുക്കള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയെന്നും എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. 2020 ഡിസംബറില്‍ 11ഗ്രനേഡുകളാണ് ഇത്തരത്തിലുള്ള ഡ്രോണ്‍ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമമായ ഗുര്‍ദാസ്പൂരില്‍ കണ്ടെത്തിയിരുന്നു. 

പാക് അതിര്‍ത്തിയില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ സ്ഥലം. തടിനിര്‍മ്മിതമായ  ബോക്സില്‍ വച്ച ഗ്രനേഡുകള്‍ നൈലോണ്‍ നൂലില്‍ കെട്ടി ഇറക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്ന് ഈ സംഭവത്തേക്കുറിച്ച് പറഞ്ഞത്. 2019ല്‍ എകെ 47 റൈഫിളുകളാണ് ഇത്തരത്തില്‍ ഡ്രോണുപയോഗിച്ച് ഇന്ത്യന്‍ ഭൂമിയിലേക്ക് കടത്താന്‍ ശ്രമിച്ചത്. 
 

Follow Us:
Download App:
  • android
  • ios