ജമ്മു കശ്മീരിൽ പാക് വെടിനിർത്തൽ കരാർ ലംഘനം: അർണിയയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ്, തിരിച്ചടിച്ച് സേന
അതേസമയം, അർണിയയിലെ പാക്കിസ്ഥാൻ മോട്ടോർ ഷെല്ലുകൾ അടക്കം ഉപയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്.

ദില്ലി: അതിർത്ഥിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുവിൽ ബി എസ് എഫ് പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. ജമ്മുവിലെ അർണിയയിലാണ് വെടിവെപ്പ് നടന്നത്. എന്നാൽ മണിക്കൂറുകളായി പാക്കിസ്ഥാൻ്റെ ആക്രമണം തുടരുന്നതായി ബി എസ് എഫ് അറിയിച്ചു. പാക് വെടിവെപ്പിന് തിരിച്ചടിയായി ബിഎസ്എഫും വെടിയുതിർത്തു. അതേസമയം, അർണിയയിലെ പാക്കിസ്ഥാൻ മോട്ടോർ ഷെല്ലുകൾ അടക്കം ഉപയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഇതോടെ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്.
വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. തിരിച്ചും സൈന്യം വെടിയുതിർത്തിട്ടുണ്ട്. രാത്രിയിലും തുടരുന്ന പ്രകോപനമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വെടിവെപ്പിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായതാണ് വിവരം.
ഷവർമ ' വിഷബാധ '; ലെ ഹയാത്ത് 'ൽ നിന്ന് ഭക്ഷണം കഴിച്ച 6 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ
പ്രിയങ്കഗാന്ധിക്കും ഹിമന്ദ ബിശ്വശർമയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
https://www.youtube.com/watch?v=Ko18SgceYX8