ബി എസ് എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  അതേസമയം ഉറിയിൽ വെടിവയ്പിൽ ഒരു നാട്ടുകാരന് പരിക്കേറ്റു.

ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ത്യൻ അതിർത്തിക്ക് സമീപം പാക് ചാരൻ പിടിയിലായി. മോറാദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് പാകിസ്ഥാന്‍ സിം കാര്‍ഡ് ബിഎസ്എഫ് പിടിച്ചെടുത്തു. ഇരുപത്തിയൊന്ന് വയസുകാരനാണ് പിടിയിലായതെന്ന് സൈനീക വക്താവ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഇയാള്‍ സംശയാസ്പദമായ ആറ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് ബിഎസ്എഫ് വിശദമാക്കി. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം ഉറിയിൽ വെടിവയ്പിൽ ഒരു നാട്ടുകാരന് പരിക്കേറ്റു. കശ്മീരിലെ കുപ്‍വാരയിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.