ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗവും ഇടക്കാല പ്രസിഡന്റുമായ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ എറ്റാവില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗവും ഇടക്കാല പ്രസിഡന്റുമായ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് വ്യക്തമായി. 1980ല്‍ എറ്റാ സ്വദേശി അക്തര്‍ അലിയെ വിവാഹം കഴിച്ചാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. പിന്നീട് ഇവര്‍ വിസ കാലാവധി നീട്ടുകയല്ലാതെ പൗരത്വം സ്വീകരിച്ചിരുന്നില്ല. ശനിയാഴ്ച വീട്ടില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെതെന്ന് അധികൃതര്‍ പറഞ്ഞു. 

40 വര്‍ഷം മുമ്പാണ് ബാനോ ബീഗം ഇന്ത്യന്‍ പൗരനായ അക്തര്‍ അലിയെ വിവാഹം ചെയ്ത് കറാച്ചിയില് നിന്ന്ഇന്ത്യയിലെത്തിയത്. നിരവധി തവണ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ജനുവരി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിന് ശേഷം ബാനോ ബീഗമാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്.