രജൗരിയിലെ നൗഷേര സെക്ടറിൽ  പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഉച്ചയ്ക്ക് രണ്ടേകാലിനാണ് പാക് സൈന്യം വെടിയുതിര്‍ത്തത്


ദില്ലി: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.രാജൗരിയിലെ നൗഷേര സെക്ടറിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഉച്ചയ്ക്ക് രണ്ടേകാലിനാണ് പാക് സൈന്യം വെടിയുതിര്‍ത്തത് .ഇന്ത്യൻ സൈന്യം തിരിച്ചടി തുടരുകയാണ് 

രാവിലെയും അതിര്‍ത്തിയിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചിരുന്നു. കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ രാവിലെ പാകിസ്ഥാൻ വെടിയുതിര്‍ത്തു. ആറ് മണി മുതൽ ഏഴ് മണിവരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. 

ഇന്നലെയും പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനമാണ് ഉണ്ടായത്. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.