ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു 

ദില്ലി: ജമ്മുകശ്മീരിലെ പൂഞ്ചില്‍ പ്രകോപനവുമായി പാക്കിസ്ഥാന്‍. ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെ മോട്ടാര്‍ ഷെൽ ആക്രമണമുണ്ടായി. രാവിലെ ആറുമണിയോടെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെല്ലുകളയച്ചത്. ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം ശ്രീനഗറിനു സമീപം ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സംയുക്ത സേന തെരച്ചിൽ തുടങ്ങി. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. 

ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി

കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക്ക് പ്രകോപനമുണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു. കത്വയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് ആയുധം ഒളിപ്പിച്ചു പറത്തിയ ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടിരുന്നു. 

'ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരം', പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതായി ട്രംപ്