ഇന്ത്യയുടെ ത്രിശൂൽ തുടങ്ങിയതിന് പിന്നാലെ അറബിക്കടലിൽ പാകിസ്ഥാൻ്റെ നാവിക അഭ്യാസം. വടക്കൻ അറബിക്കടലിലെ മേഖലയിൽ ഇന്ത്യൻ അഭ്യാസപ്രകടന മേഖലയോട് ചേർന്നാണ് പാക് അഭ്യാസപ്രകടനവും നടക്കുക.

ദില്ലി: അറബിക്കടലിൽ പാകിസ്ഥാൻ്റെ നാവിക അഭ്യാസം. ഇന്ത്യയുടെ ത്രിശൂൽ തുടങ്ങിയതിന് പിന്നാലെയാണ് പാകിസ്ഥാൻ നാവിക അഭ്യാസവുമായി എത്തിയത്. രണ്ടു ദിവസത്തെ അഭ്യാസമാണ്. വടക്കൻ അറബിക്കടലിലെ മേഖലയിൽ ഇന്ത്യൻ അഭ്യാസപ്രകടന മേഖലയോട് ചേർന്നാണ് പാക് അഭ്യാസപ്രകടനവും നടക്കുക.

പാക് അതിർത്തി മേഖലയിൽ ഇന്ത്യയുടെ സൈനികാഭ്യാസം

പാക് അതിർത്തി മേഖലയിൽ സൈനികാഭ്യാസവുമായി ഇന്ത്യ. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് സൈനികാഭ്യാസം നടക്കുന്നത്. മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം ഒക്ടോബർ 30ന് ആരംഭിച്ചു. സൈനികാഭ്യാസം നടക്കുന്ന മേഖലയിലെ വ്യോമപാത ഒഴിവാക്കാൻ നേരത്തെ തന്നെ വൈമാനികർക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ നേതൃത്വത്തിലാണ് സൈനികാഭ്യാസം നടക്കുന്നത്. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെ ഉൾപ്പെടുന്ന പാക് അതിർത്തി പങ്കിടുന്ന ​ഗുജറാത്ത് - രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെയാണ് എക്സർസൈസ് തൃശൂൽ എന്ന സൈനികാഭ്യാസം നടക്കുന്നത്.