രണ്ടായിരത്തി പതിനാറിന് ശേഷം പാക് വിദേശകാര്യമന്ത്രിമാർ ആരും ഇന്ത്യ സന്ദർശിച്ചിട്ടില്ല. സംഘടന യോഗത്തില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ദില്ലി : ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ പങ്കെടുക്കുന്നതിനായി പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഇന്ത്യയിലേക്ക് തിരിച്ചു. സൗഹൃദ രാജ്യങ്ങളുമായി ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗോവയിലേക്ക് തിരിക്കും മുന്‍പ് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ പ്രതികരിച്ചു. രണ്ടായിരത്തി പതിനാറിന് ശേഷം പാക് വിദേശകാര്യമന്ത്രിമാർ ആരും ഇന്ത്യ സന്ദർശിച്ചിട്ടില്ല. സംഘടന യോഗത്തില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
റഷ്യന്‍, ചൈനീസ് വിദേശകാര്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. യുക്രെയന്‍ യുദ്ധം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളുണ്ടെങ്കിലും പ്രത്യേകം ചര്‍ച്ചകള്‍ നടക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ജുലൈയില്‍ ദില്ലിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണം ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്നും നാളെയുമായി സംഘടന യോഗം ഗോവയില്‍ നടക്കുന്നത്.
ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു, പൈലറ്റടക്കം മൂന്ന് പേരും സുരക്ഷിതരെന്ന് സൈന്യം
