ഇതു സംബന്ധിച്ച് യതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും പാകിസ്ഥാൻ പ്രതികരിച്ചു. പാകിസ്ഥാൻ ഫോറിൻ ഓഫീസ് വക്താവിൻ്റെയാണ് പ്രതികരണം.

ദില്ലി: ഇന്ത്യൻ ഹൈക്കമ്മീഷൻ വളപ്പിൽ ഡ്രോൺ കണ്ട സംഭവത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ. ഡ്രോൺ സാന്നിധ്യം ആരോപണം മാത്രമെന്നാണ് പാക് വിശദീകരണം. ഇതു സംബന്ധിച്ച് യതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും പാകിസ്ഥാൻ പ്രതികരിച്ചു. പാകിസ്ഥാൻ ഫോറിൻ ഓഫീസ് വക്താവിൻ്റെയാണ് പ്രതികരണം.

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ കർശനനടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

ജൂൺ 26 നായിരുന്നു സംഭവം. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. 
കഴിഞ്ഞ ഞായറാഴ്ച കശ്മീര്‍ അതിര്‍ത്തിയില്‍ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈക്കമ്മീഷന്‍ വളപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടായത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona