ശ്രീനഗ‍‍ര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയിൽ വീണ്ടും പാക് സൈനികരുടെ പ്രകോപനം. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ഇന്ത്യൻ സൈനിക‍ര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്. തുടക്കത്തിൽ ചെറു തോക്കുകൾ ഉപയോഗിച്ചായിരുന്നു വെടിവയ്പ്പ്. പക്ഷെ പിന്നീട് ചെറു പീരങ്കികൾ ഉപയോഗിച്ച് നിരന്തരം ആക്രമണം തുടങ്ങി.

അതി‍ര്‍ത്തി ജില്ലയായ രജൗരിയിൽ നൗഷേര സെക്ടറിലാണ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സൈനികരും തിരിച്ചടിക്കുന്നുണ്ട്. അനന്ത്നാഗ് ജില്ലയിലെ വനപ്രദേശത്ത് രണ്ട് ഭീകര‍ര്‍ ഇന്ന് ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ഈ ഭീകരരുടെ മരണങ്ങൾ പ്രദേശത്തെ യുവാക്കളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.