Asianet News MalayalamAsianet News Malayalam

നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം;മുന്നറിയിപ്പിന് ശേഷം സ്ഥിതി ശാന്തമെന്ന് കരസേന

ജനവാസ മേഖലകളെ ഉന്നം വയ്ക്കരുതെന്ന മുന്നറിയിപ്പ് പാക് സേനക്ക് നല്‍കിയ ശേഷം സ്ഥിതി ശാന്തമായെന്നും കരസേന അറിയിച്ചു. സുന്ദര്‍ ബനിയിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പാക് പ്രകോപനമുണ്ടായത്. 

pakistan violates seize fire agreement stops after warning
Author
New Delhi, First Published Mar 6, 2019, 5:49 PM IST

ദില്ലി: നിയന്ത്രണരേഖയിൽ ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സേന ആക്രമണം നടത്തിയതായി കരസേന.  ജനവാസ മേഖലകളെ ഉന്നം വയ്ക്കരുതെന്ന മുന്നറിയിപ്പ് പാക് സേനക്ക് നല്‍കിയ ശേഷം സ്ഥിതി ശാന്തമായെന്നും കരസേന അറിയിച്ചു.  സുന്ദര്‍ ബനിയിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പാക് പ്രകോപനമുണ്ടായത്. നിയന്ത്രണ രേഖയിൽ മിസൈലൽ ലോഞ്ചറുകള്‍  അടക്കം ഉപയോഗിച്ചാണ് പാക് പ്രകോപനമെന്ന് കരസേന വൃത്തങ്ങള്‍  പറയുന്നു. സേന ശക്തമായി തിരിച്ചടിച്ചു . 

അതേസമയം വ്യോമസേന മിന്നലാക്രണം നടത്തിയ ബാലക്കോട്ടിൽ ജെയ്ഷ് മുഹമ്മദ് നടത്തുന്ന മദ്രസയ്ക്ക് കേടുപാടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്  ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ് രംഗത്തെത്തി.  പ്രതിപക്ഷ നേതാക്കളെ വിമാനത്തിൽ കെട്ടി മിന്നലാക്രണ സ്ഥലത്ത് തള്ളണമെന്ന് വിദേശ കാര്യസഹമന്ത്രി വി കെ സിങ് ദിഗ് വിജയ് സിങ്ങിന് മറപടി നല്‍കി . 

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ അറസ്റ്റ് സംബന്ധിച്ച പാക് തീരുമാനം വൈകുകയാണ് . ബാലാക്കോട്ടിൽ  ജെയ്ഷെ നടത്തുന്ന മദ്രസ കെട്ടിടത്തിന് കേടുപാടില്ലെന്ന് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത് . സാന്‍ ഫ്രാന്‍സിസ് കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ലാനെറ്റ് ലാബ്സ് എന്ന സ്വകാര്യ കമ്പനി മാര്‍ച്ച് നാലിനെടുത്ത ഉപഗ്രഹ ചിത്രം ആധാരമാക്കിയാണ് റിപ്പോര്‍ട്ട്  . റോയിട്ടേഴ്സ് റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ് ട്വിറ്ററിൽ പങ്കുവച്ചു . 

Follow Us:
Download App:
  • android
  • ios