അനാവശ്യ യുദ്ധങ്ങളെക്കുറിച്ചും സമാധാനത്തെക്കുറിച്ചും അയല്‍ക്കാരായ ഇരുവരും സംസാരിക്കുന്നതായാണ് റാപ്പ് ചിത്രീകരിച്ചിരിക്കുന്നത്.

ലാഹോര്‍: ഇന്ത്യ പാക്കിസ്ഥാന്‍ സമാധാന സന്ദേശവുമായി പാക്കിസ്ഥാനില്‍ നിന്നൊരു കിടിലന്‍ റാപ്പ്. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തിലെ അനാവശ്യ വിള്ളലിനെക്കുറിച്ച് പറയുന്ന 'ഹംസായേ മാ ജായേ' എന്ന റാപ്പ് ഒരുക്കിയിരിക്കുന്നത് പാക്കിസ്ഥാന്‍ അഭിനേത്രികളാണ്. ബുഷ്റ അന്‍സാരി, സഹോദരി അസ്മ അബ്ബാസ്, നീലം അഹമ്മദ് ബാഷിര്‍ എന്നിവരാണ് റാപ്പിന് പിന്നില്‍.

അയല്‍ക്കാരായ ഇന്ത്യാ പാക്കിസ്ഥാന്‍ വനിതകളായെത്തുന്നത് അസമയും ബുഷ്റയുമാണ്. അനാവശ്യ യുദ്ധങ്ങളെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമുള്ള ഇരുവരുടെയും സംഭാഷണങ്ങള്‍ പോലെയാണ് റാപ്പ്. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാധാരണ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാഷ്ട്രീയവും യുദ്ധക്കൊതിയുമാണ് ഇരുവരെയും അകറ്റുന്നതെന്നാണ് റാപ്പിലൂടെ ഇവര്‍ പറയുന്ന സന്ദേശം.