ദില്ലി: പഞ്ചാബ്-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും ഡ്രോൺ കണ്ടെത്തി. അട്ടാരി എന്ന സ്ഥലത്ത് നിന്നാണ് ഡ്രോണുകൾ കണ്ടെത്തിയത്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. 

സംഭവത്തില്‍ പിടിയിലായ പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചില്‍ ഡ്രോൺ കണ്ടെത്തുകയായിരുന്നു. 10 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങൾ ഈ ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയെന്നാണ് വിവരം. അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാൻ ഭീകരവാദികൾക്ക് അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ച് 80 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങൾ കടത്തിയിരുന്നു. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്.