പാക്കിസ്ഥാന്‍ തടവില്‍ നിന്നും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണിലെത്തിയ ദിവസം ജനിച്ച തങ്ങളുടെ മകനാണ് ദമ്പതികള്‍ അഭിനന്ദന്‍ എന്ന് പേര് നല്‍കിയത്
താനേ: നവജാതശിശുവിന് അഭിനന്ദന്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. പാക്കിസ്ഥാന്‍ തടവില്‍ നിന്നും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണിലെത്തിയ ദിവസം ജനിച്ച തങ്ങളുടെ മകനാണ് മഹാരാഷ്ട്രയിലെ താനേ ജില്ലയില്‍ നിന്നുള്ള ദമ്പതികള്‍ അഭിനന്ദന്‍ എന്ന പേര് നല്‍കാന്‍ തീരുമാനിച്ചത്.
മോനിക്ക ആകാശ് ദമ്പതികളാണ് മകന് അഭിനന്ദന്‍ എന്ന് പേര് നല്‍കാന്‍ തീരുമാനിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ മകന്‍ വളരുമെന്നും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും ആകാശിന്‍റെ പിതാവ് മന്‍ഗൈലാല്‍ ജെയ്ന്‍ പറഞ്ഞു.
