Asianet News MalayalamAsianet News Malayalam

ഇന്ത്യൻ യാത്രാവിമാനം അഫ്​ഗാനിസ്ഥാനിൽ തകർന്ന് വീണെന്ന് അഭ്യൂഹം, അല്ലെന്ന് സ്ഥിരീകരിച്ച് ഡിജിസിഎ

ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും അല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു

passenger plane crashes in Afghanistan apn
Author
First Published Jan 21, 2024, 1:21 PM IST

ദില്ലി : അഫ്​ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നുവീണു. മോസ്കോയിലേക്കുളള വിമാനമാണ് ടോപ്ഖാന കുന്നുകൾക്ക് മുകളിൽ വീണതെന്ന് അഫ്​ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും ഇന്ത്യൻ വിമാനമല്ലെന്ന് വ്യോമയാനമന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. റഷ്യയിൽ രജിസ്റ്റർ ചെയ്ത ഫ്രഞ്ച് നിർമ്മിത എയർ ആംബുലൻസ് വിമാനമാണ് തകർന്നതെന്നും, തായ്ലാൻഡിൽനിന്നും പുറപ്പെട്ട വിമാനം ബിഹാറിലെ ​ഗയ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാനായി ഇറങ്ങയിരുന്നെന്നും, വിമാനത്തിൽ ഇന്ത്യാക്കാരില്ലെന്നും വ്യോമയാന മന്ത്രാലയം അറയിയിച്ചു.

'ആ പൂതി മനസ്സിലിരിക്കട്ടെ, പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ല': കെ ടി ജലീൽ

ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് പോവുകയായിരുന്നു വിമാനം. 6 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അഫ്​ഗാനിസ്ഥാന് മുകളിൽ വച്ച് റഷ്യയിൽ രജിസ്ററർ ചെയ്ത വിമാനം ശനിയാഴ്ച കാണാതായെന്ന് റഷ്യൻ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. അപകടം നടന്ന മേഖലയിലേക്ക് ഉദ്യോ​ഗസ്ഥർ എത്തി പരിശോധന തുടങ്ങി. അപകടത്തിൽ റഷ്യയും അന്വേഷണം തുടങ്ങി. 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios