ദില്ലി: യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് എയര്‍ഇന്ത്യയുടെ ദില്ലി-മസ്ക്കറ്റ് വിമാനം ഞായറാഴ്ച ഗുജറാത്തിലെ ജാംനഗര്‍ എയര്‍ഫോഴ്സ്  ബേസില്‍ അടിയന്തിരമായി ഇറക്കി. എഐ 973 ദില്ലി മസ്ക്കറ്റ് വിമാനമാണ് അടിയന്തിരമായി എയര്‍ഫോഴ്സ് ബേസില്‍ ഇറക്കിയത്.

മുപ്പത്തിമൂന്നു വയസുകാരനായ യാത്രക്കാരനെ ജാംനദറിലെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിഫന്‍സ് പി ആര്‍ ഒ പുനീത് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വളരെ അപൂര്‍വ്വം ഘട്ടങ്ങളില്‍ മാത്രമാണ് കൊമേഷ്യല്‍ ഫ്ലൈറ്റുകള്‍  ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ ബേസില്‍ ഇറക്കുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.