ബെംഗളൂരു: ദില്ലിയില്‍ നിന്നെത്തിയ ഒരു വിഭാഗം യാത്രക്കാര്‍ ബെംഗളൂരുവില്‍ പ്രതിഷേധിക്കുന്നു. സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിലാണ് പ്രതിഷേധം. തങ്ങളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം മുന്‍കൂറായി അറിയിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. 

എന്നാല്‍ സംസ്ഥാനത്തെത്തുന്ന മുഴുവന്‍ പേരും സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് അധികൃതരുടെ അറിയിപ്പ്. നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. കൂടാതെ വീട്ടിലേക്ക് പോകാന്‍ തങ്ങളെ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.