പാറ്റ്നയിൽ നിന്ന് 98 യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നതായി പാറ്റ്നയിലെ ചീഫ് റിസർവേഷൻ സൂപ്പർവൈവർ വ്യക്തമാക്കി

കൊൽക്കത്ത: ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. പശ്ചിമ ബംഗാളിലെ മൈനഗുരിയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിൻ അപകടം ഉണ്ടായത്. പട്നയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നാല് ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ പന്ത്രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. പാറ്റ്നയിൽ നിന്ന് 98 യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നതായി പാറ്റ്നയിലെ ചീഫ് റിസർവേഷൻ സൂപ്പർവൈവർ വ്യക്തമാക്കി. 

ദൊമോഹനിക്കും ന്യൂ മൈനാഗോരിക്കും ഇടയിലാണ് അപകടം നടന്നത്. ന്യൂ ദൊമോഹനി സ്റ്റേഷനിൽ നിന്ന് വൈകീട്ട് 4.53 ന് പുറപ്പെട്ട ട്രെയിൻ അധികം വൈകാതെ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. 


Scroll to load tweet…

അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായി ഏറ്റവും ഒടുവിൽ ഇന്ത്യൻ റെയിൽവെ സ്ഥിരീകരിച്ചു.

Scroll to load tweet…