ദില്ലി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കും. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ സമയം ചോദിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റിയ തീരുമാനം കോടതി പിന്‍വലിക്കുകയായിരുന്നു. ഇതോടെ കൃത്യം നടക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്ന പവൻ ഗുപ്തയുടെ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് തന്നെ കേള്‍ക്കും. 

കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധനാ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധനാ ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.  

Read Also: നിർഭയ കേസ്: പ്രതി പവൻ ഗുപ്തയുടെ ഹർജി പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി...