കോഴിക്കോട്:  ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുതുപ്പാടി മണൽ വയൽ കളത്തിൽ അസൈനാര്‍ ( മുട്ടായി - 56) ആണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ അങ്ങാടിയില്‍ വച്ച് അടിവാരത്തേക്ക് പോകുന്ന ബൈക്കിടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആശുപത്രിയില്‍  എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. ഷമീര്‍, ഷമീറ, ഷമീന എന്നിവർ മക്കളും പി.കെ.ഷൈജല്‍ ( മുന്‍ പഞ്ചായത്തംഗം, പുതുപ്പാടി) ഷാഹുല്‍ ഹമീദ്, ഫസ്ന എന്നിവർ മരുമക്കളുമാണ്. കബറടക്കം ഒടുങ്ങാക്കാട്  ജുമാമസ്ജിദില്‍ നടത്തി.