Pegasus : പെഗാസസ് ഫോൺ ചോർത്തൽ; വിവരങ്ങൾ കൈമാറാൻ ഹർജിക്കാരോട് നിർദേശിച്ച് സാങ്കേതിക സമിതി
ജോൺ ബ്രിട്ടാസ് ഉൾപ്പടെയുള്ള ഹർജിക്കാരോടാണ് വിവരങ്ങൾ കൈമാറാൻ നിർദേശിച്ചത്. ചോർത്തപ്പെട്ട ഫോൺ ഉണ്ടെങ്കിൽ അതും പരിശോധനയ്ക്ക് കൈമാറാൻ സാങ്കേതിക സമിതി നിർദേശിച്ചു.

ദില്ലി: പെഗാസസ് (Pegasus) ഫോൺ ചോർത്തൽ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ നിർദേശം. സുപ്രീംകോടതി (Supreme Court) നിയമിച്ച സാങ്കേതിക സമിതിയാണ് നിർദേശം നൽകിയത്. ജോൺ ബ്രിട്ടാസ് ഉൾപ്പടെയുള്ള ഹർജിക്കാരോടാണ് വിവരങ്ങൾ കൈമാറാൻ നിർദേശിച്ചത്. ചോർത്തപ്പെട്ട ഫോൺ ഉണ്ടെങ്കിൽ അതും പരിശോധനയ്ക്ക് കൈമാറാൻ സാങ്കേതിക സമിതി നിർദേശിച്ചു. ജസ്റ്റിസ് രവീന്ദ്രൻ സമിതിക്ക് മുമ്പാകെ മൊഴി നൽകാൻ താത്പര്യം ഉണ്ടെങ്കിൽ അക്കാര്യവും അറിയിക്കണമെന്ന് സമിതി നിർദ്ദേശം നൽകി. ഡിസംബർ അഞ്ചിന് മുമ്പ് ഇക്കാര്യങ്ങൾ അറിയിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
Read Also : പെഗാസസ് ചോർച്ച വിദഗ്ദ്ധസമിതി അന്വേഷിക്കും; കേന്ദ്രസർക്കാരിന് തിരിച്ചടി, സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും
ഇസ്രയേലി ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിനിസനുകാര്‍, മാധ്യമപ്രവര്‍ത്തരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസെസ് വിവാദം 2019 മുതലേ ചര്‍ച്ചാ വിഷയമാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം മാത്രമായി വിവാദത്തെ കണ്ട കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധിക്ക് ശേഷം പ്രതിസന്ധിയിലാണുള്ളത്. ഇന്ത്യയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫോറന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.