എസി കോച്ചിനോട് ചേർന്നിരുന്ന് ട്രാക്കിലേക്കാണ് ആൾക്കൂട്ടം മൂത്രമൊഴിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ ശുചിമുറി സൌകര്യം ലഭ്യമാണെന്നിരിക്കെയാണ് ആളുകൾ പ്ലാറ്റ്ഫോമിൽ തന്നെ ശങ്ക തീർക്കുന്നത്

ഹരിദ്വാർ: നിരവധി ആളുകൾ ട്രെയിനുകളിൽ കയറാൻ തിരക്കിട്ട് പോവുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിനിന്റെ എസ് കംപാർട്ട്മെന്റിന് പുറത്തിരുന്ന് സ്ത്രീകളും പുരുഷന്മാരും. വിദേശികളും സ്വദേശികളുമായ നിരവധി ആളുകൾ സ്റ്റേഷനിലുള്ളപ്പോഴാണ് പൊതുസ്ഥലത്ത് ആൾക്കൂട്ടം നിരന്നിരുന്ന് മൂത്രമൊഴിക്കുന്നത്. എസി കോച്ചിനോട് ചേർന്നിരുന്ന് ട്രാക്കിലേക്കാണ് ആൾക്കൂട്ടം മൂത്രമൊഴിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ ശുചിമുറി സൌകര്യം ലഭ്യമാണെന്നിരിക്കെയാണ് ആളുകൾ പ്ലാറ്റ്ഫോമിൽ തന്നെ ശങ്ക തീർക്കുന്നത്. ആർപിഎഫോ, ടിക്കറ്റ് എക്സാമിനർമാരോ ഇത്തരം പെരുമാറ്റം തടയുന്നില്ലെന്ന വിമർശനത്തോടെയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…

രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങൾക്കിടയിലാണ് പൊതുമര്യാദകൾക്ക് വില കൽപിക്കാത്ത ജനത്തിന്റെ ഇത്തരം പെരുമാറ്റമെന്നാണ് വീഡിയോയ്ക്ക് ഏറിയ പങ്കും ആളുകൾ പ്രതികരിക്കുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം പ്രവണതകൾ രാജ്യത്തിന് തന്നെ നാണക്കേട് ആവുന്ന രീതിയിൽ നടക്കുന്നതെന്നും വീഡിയോയോട് പലരും പ്രതികരിക്കുന്നത്. വിദേശരാജ്യങ്ങളിൽ പൊതുസ്ഥലത്ത് പാൻ ചവച്ച് തുപ്പുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യൻ വംശജർ ഏറെ പഴി കേട്ടിരുന്നു. അതിനിടയിലാണ് ഈ സംഭവം വൈറലാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം