Asianet News MalayalamAsianet News Malayalam

റോഡ് മോശം, ആളുകളുടെ വിവാഹം നടക്കുന്നില്ല; മുഖ്യമന്ത്രിക്ക് കത്തെഴുതി യുവതി

ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്‌കൂള്‍ ടീച്ചര്‍ ബിന്ദുവാണ് പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
 

People unmarried in village due to bad roads; woman wrote letter to karnataka CM
Author
Bengaluru, First Published Sep 17, 2021, 4:53 PM IST

ബെംഗളൂരു: ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ആളുകളുടെ വിവാഹം നടക്കുന്നില്ലെന്ന് പരാതിപ്പെട്ട് യുവതി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി. ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്‌കൂള്‍ ടീച്ചര്‍ ബിന്ദുവാണ് പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഗ്രാമത്തിലെ മോശപ്പെട്ട റോഡുകള്‍ കാരണം യുവതികളുടെയും യുവാക്കളുടെയും വിവാഹം മുടങ്ങുന്നെന്നാണ് പ്രധാന പരാതി. എത്രയും വേഗത്തില്‍ റോഡുകള്‍ നന്നാക്കി തരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഗ്രാമത്തിലെ മറ്റ് പ്രശ്‌നങ്ങളും ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി.

''ഞങ്ങളുടെ ഗ്രാമത്തിലേക്ക് നല്ല ഗതാഗത സൗകര്യമില്ല. ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. നല്ല റോഡുകളില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമില്ലെന്ന ധാരണയാണ് പുറത്തുള്ളവര്‍ക്ക്. അതുകൊണ്ട് തന്നെ വിവാഹാലോചനകള്‍ വരുന്നില്ല''- ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. 1-2 ലക്ഷമാണ് റോഡ് നന്നാക്കാന്‍ ലഭിച്ച തുക. അത് മതിയാകില്ല. ടാറിങ്ങിനായി 50 ലക്ഷം മുതല്‍ ഒരു കോടി വരെ ഫണ്ട് വേണം. സര്‍ക്കാറിനോടും എംഎല്‍എയോടും ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫിസര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios