ലഡാക്കിലേക്കുള്ള യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അംബരീഷ് മൂർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
മുംബൈ: മുംബൈയിൽ നിന്ന് ലഡാക്കിലേക്കുള്ള ബൈക്ക് റൈഡിനിടെ പെപ്പർഫ്രൈയുടെ സഹസ്ഥാപകനായ അംബരീഷ് മൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 51കാരനായ അംബരീഷിന്റെ മരണം. കമ്പനിയുടെ മറ്റൊരു ഉടമയായ ആഷിഷ് ഷായാണ് മരണ വിവരം എക്സലൂടെ അറിയിച്ചത്. മുംബൈയിൽ നിന്ന് ലേയിലേക്ക് മോട്ടോർ സൈക്കിൾ യാത്രയിലായിരുന്നു അംബരീഷ്. 2011 ൽ പെപ്പർഫ്രൈ സ്ഥാപിച്ച അംബരീഷ് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്.
ലഡാക്കിലേക്കുള്ള യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അംബരീഷ് മൂർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 1996 ബാച്ചിലെ ഐഐടി കൽക്കട്ട വിദ്യാർത്ഥിയായിരുന്നു മൂർത്തി. 1994-ൽ ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 500 മില്യൺ ഡോളറാണ് പെപ്പർഫ്രൈയുടെ മൂല്യം. കമ്പനിക്ക് 244 മില്യൺ ഡോളർ നിക്ഷേപമുണ്ട്.
