പത്താം ക്ലാസിലെ പഠനഭാരം കുറയ്ക്കാനാണ് പീരിയോ‍ഡിക് ടേബിൾ ഒഴിവാക്കിയതെന്നും വിശദീകരണം.

ദില്ലി: പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എൻസിഇആർടി. പ്ലസ് വൺ പാഠപുസ്തകത്തിൽ ഇതിനെപ്പറ്റി വിശദമായി പഠിക്കാനുണ്ടെന്നും എൻസിഇആർടി വ്യക്തമാക്കി. പത്താം ക്ലാസിലെ പഠനഭാരം കുറയ്ക്കാനാണ് പീരിയോ‍ഡിക് ടേബിൾ ഒഴിവാക്കിയതെന്നും വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസമാണ് എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് പാഠഭാ​ഗങ്ങൾ ഒഴിവാക്കിയത്. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗം ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം. ​

ഗാന്ധിവധം, മു​ഗൾ ചരിത്രം, ​ഗുജറാത്ത് കലാപം, ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാദമിക് രം​ഗത്തെ പ്രമുഖരടക്കം കേന്ദ്ര സർക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവൻ പാഠഭാ​ഗങ്ങളും ഒഴിവാക്കി. പാഠഭാ​ഗങ്ങൾ ലഘൂകരിക്കുക എന്ന കാരണം വ്യക്തമാക്കി കൊണ്ടാണ് ഈ നടപടി. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. 

പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തം പുറത്തേക്ക്? എൻസിഇആർടിക്ക് കത്തെഴുതി ശാസ്ത്രജ്ഞരും അധ്യാപകരും

'ഡാർവിൻ സിദ്ധാന്തം ഒഴിവാക്കിയ നടപടി പിന്‍വലിക്കണം'എൻസിഇആർടി ശാസ്ത്രപുസ്തകത്തിലെ സിലബസ് പരിഷ്കരണത്തിൽ പ്രതിഷേധം

പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി എൻസിഇആർടി; ഒഴിവാക്കിയത് പീരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജ്ജസ്രോതസ്സ്

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News