ദില്ലി ഹൈക്കോടതിയിൽ അഭിഭാഷകനായ അനന്ദ് എസ് ജോന്ദ്ഹേലാണ് ഹർജി സമർപ്പിച്ചത്

ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും നരേന്ദ്ര മോദിയെ വിലക്കണമെന്നാണ് ആവശ്യം. ദില്ലി ഹൈക്കോടതിയിൽ അഭിഭാഷകനായ അനന്ദ് എസ് ജോന്ദ്ഹേലാണ് ഹർജി സമർപ്പിച്ചത്. ഹിന്ദു-സിഖ് ദൈവങ്ങളെ ഉപയോഗിച്ച് ബി ജെ പിക്കായി വോട്ട് തേടുന്നെന്നും പ്രതിപക്ഷ പാർട്ടികൾ മുസ്ലീംങ്ങളെ സഹായിക്കുന്നുവരാണെന്ന് മോദി പരാമർശിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഉത്തർപ്രദേശിലെ പിലിബിത്തിൽ മോദി നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'കള്ളം പറയുന്നു, മകളടക്കം അഴിമതിയിൽപ്പെട്ടു, മാസപ്പടി അട്ടിമറിക്കാൻ ശ്രമം'; മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം