കേസിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ട്രാന്‍സ്ജെന്‍ററുകള്‍ക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമം തടയണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
ദില്ലി: ട്രാൻസ്ജെന്‍ററുകളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനായി ട്രാൻസ്ജെന്‍റര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കാൻ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി. കേസിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
ട്രാന്‍സ്ജെന്‍ററുകള്‍ക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമം തടയണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടി ശുപാര്‍ശ ചെയ്യാൻ ഒരു സമിതിക്ക് രൂപം നൽകണമെന്ന ആവശ്യത്തിലും കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
