വോട്ടിന് പണം ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. ഇഡി കേസെടുക്കണം എന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 

ചെന്നൈ: വോട്ടിന് പണം ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. ഇഡി കേസെടുക്കണം എന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഡിഎംകെ എംപി ആർ ഗിരിരാജൻ നൽകിയ ഹർജിയാണ് തള്ളിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെ 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തിൽ ആണ് അന്വേഷണം ആവശ്യപ്പെട്ടത്. താംബരം റെയിൽവേ സ്റ്റേഷനിൽ വച്ച് നൈനാരിന്റെ ജീവനക്കാരുടെ കൈയിൽ നിന്നാണ് പണം പിടിച്ചത്. തിരുനെൽവേലിയിൽ സ്ഥാനാർഥി ആയിരുന്നു നൈനാർ നാഗേന്ദ്രൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News